യുവാവിനെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത, മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളും
Dec 9, 2017, 16:44 IST
പയ്യന്നൂര്‍: (www.kasargodvartha.com 09.12.2017) യുവാവിനെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നാട്ടുകാര്‍ കണ്ടെത്തിയത്. യുവാവിന്റെ കണ്ണിനും മുഖത്തും മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ പാര്‍സല്‍ ഗെയിറ്റിനടുത്താണ് മൃതദേഹം കാണപ്പെട്ടത്.
അതേസമയം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെള്ളിയാഴ്ച രാത്രിയില്‍ അടിപിടി നടന്നതായി സൂചനയുണ്ട്. സന്ധ്യമയങ്ങിയാല്‍ ഇവിടം കഞ്ചാവ് വില്‍പനക്കാരുടെയും മറ്റും ഇടത്താവളമായി മാറിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ടതില്‍ ദുരൂഹതയേറിയിട്ടുണ്ട്.
റെയില്‍വെ സ്റ്റേഷന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അജ്ഞാത മൃതദേഹത്തെക്കുറിച്ച് പോലീസ് വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
ടീം കാസര്‍കോട് വാര്‍ത്ത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Payyannur, News, Railway station, Youth, Police, Death, Mortuary, youth found dead near railway station.