city-gold-ad-for-blogger

ഭാര്യയ്‌ക്ക് വീഡിയോ അയച്ചശേഷം സഹോദരനെ വീഡിയോ കോൾ ചെയ്തു; പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Man Found Dead After Video Calling Brother
Photo: Arranged

● മരിച്ചത് കർണാടക ഷിമോഗ സ്വദേശി റിസ്‌വാൻ അലി.
● കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
● കുടുംബവഴക്കാണ് മരണകാരണമെന്ന് സംശയിക്കുന്നു.
● മരം വെട്ട് തൊഴിലാളിയായിരുന്നു മരിച്ച റിസ്‌വാൻ.
● മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കുമ്പള: (KasargodVartha) ഭാര്യയ്‌ക്ക് വീഡിയോ സന്ദേശം അയച്ചുകൊടുത്ത ശേഷം സഹോദരനെ ലൈവ് വീഡിയോ കോൾ ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ഷിമോഗ ജില്ലയിലെ ഡോണഭഗട്ട സ്വദേശിയും കുമ്പള പുത്തിഗെ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ റിസ്‌വാൻ അലി (32) ആണ് മരിച്ചത്. സംഭവത്തിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്‌ച (16/01/2026) വൈകിട്ട് 4.40 മണിയോടെയായിരുന്നു സംഭവം. മരം വെട്ട് ജോലിക്കാരനായിരുന്നു റിസ്‌വാൻ അലി. ക്വാർട്ടേഴ്സിൻ്റെ മറ്റൊരു മുറിയിൽ കഴിയുകയായിരുന്ന ഭാര്യ ശമീമ ബാനുവിന് റിസ്‌വാൻ അലി താൻ മരിക്കുമെന്ന് പറഞ്ഞ് വീഡിയോ അയച്ചുകൊടുത്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന് തൊട്ടുപിന്നാലെ പുത്തിഗെയിൽ തന്നെ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സഹോദരൻ ഇമ്രാൻ അലിയെ റിസ്‌വാൻ ലൈവ് വീഡിയോ കോൾ വിളിച്ചിരുന്നു.

തുടർന്ന് ഇമ്രാൻ അലി ഉടൻ തന്നെ റിസ്‌വാന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആളെ കൂട്ടി മുറി തള്ളി തുറന്ന് നോക്കിയപ്പോഴാണ് റിസ്‌വാൻ അലിയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താഴെയിറക്കി കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഭാര്യയുമായി റിസ്‌വാൻ പിണങ്ങിയിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതിൻ്റെ മനോവിഷമമായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹോദരൻ ഇമ്രാൻ അലി (34) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരം കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

കുമ്പള എസ്‌.ഐ (ഗ്രേഡ്) കെ.സി അബ്ദുൽ സലാമിനാണ് അന്വേഷണ ചുമതല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ്, പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അറിയിച്ചു.

ഷിമോഗയിലെ അമീർജാൻ–പ്യാരിജാൻ ദമ്പതികളുടെ മകനാണ് മരിച്ച റിസ്‌വാൻ അലി. മക്കൾ: സുനാന ഖാൻ, മുഹമ്മദ് റസൂൽ. സഹോദരങ്ങൾ: ഇമ്രാൻ അലി, റഷ്‌മാബാനു, ബഷീറ ബാനു, ഷബാന ബാനു.

പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ നമുക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട്? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: A 32-year-old man from Karnataka was found dead in Kumbla after sending a video to his wife and video calling his brother. Police suspect family issues.

#KumblaNews #Kasargod #KeralaNews #CrimeUpdates #PoliceInvestigation #LocalNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia