നിര്‍മാണം നടക്കുന്ന വീട്ടില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
Apr 22, 2018, 12:50 IST
ഉപ്പള: (www.kasargodvartha.com 22.04.2018) നിര്‍മാണം നടക്കുന്ന വീട്ടില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള പുളിക്കുന്ന് അഗര്‍മുള്ളയിലെ ഗിരീഷിനെ (38)യാണ് ഉപ്പള ബേക്കൂര്‍ ഓള്‍ഡ് പോസ്‌റ്റോഫീസിന് സമീപത്തെ നിര്‍മാണം നടക്കുന്ന വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.
ശനിയാഴ്ച രാത്രി മക്കള്‍ക്ക് ഗോപി മഞ്ചൂരി വാങ്ങാനായി ഹോട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഗിരീഷ്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെ വീടുപണിക്കായി എത്തിയവരാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്‍ മഞ്ചേശ്വരം എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
മരണവിവരമറിഞ്ഞ് നിരവധി പേരാണ് വീടിനു മുന്നില്‍ തടിച്ചുകൂടിയത്. മൃതദേഹം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മഞ്ജുളയാണ് മരിച്ച ഗിരീഷിന്റെ ഭാര്യ. മക്കള്‍: ഷേണു (13), മനു (നാല്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Murder, Top-Headlines, Uppala, Crime, Youth found dead in house < !- START disable copy paste -->
ശനിയാഴ്ച രാത്രി മക്കള്‍ക്ക് ഗോപി മഞ്ചൂരി വാങ്ങാനായി ഹോട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഗിരീഷ്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെ വീടുപണിക്കായി എത്തിയവരാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്‍ മഞ്ചേശ്വരം എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
മരണവിവരമറിഞ്ഞ് നിരവധി പേരാണ് വീടിനു മുന്നില്‍ തടിച്ചുകൂടിയത്. മൃതദേഹം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മഞ്ജുളയാണ് മരിച്ച ഗിരീഷിന്റെ ഭാര്യ. മക്കള്‍: ഷേണു (13), മനു (നാല്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Murder, Top-Headlines, Uppala, Crime, Youth found dead in house