Child Abuse | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദേഹത്ത് പിടിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ ഇരട്ട പോക്‌സോ കേസ്; പ്രതി റിമാൻഡിൽ
പെണ്‍കുട്ടികളുടെ ദേഹത്ത് പിടിച്ച് ഉപദ്രവിച്ചതിന് യുവാവിനെതിരെ ഇരട്ട പോക്‌സോ കേസ്; പ്രതി റിമാന്റില്‍
കാസര്‍കോട്: (KasargodVartha) പെണ്‍കുട്ടികളുടെ ദേഹത്ത് പിടിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ ആദൂര്‍ പൊലീസ് (Adhur Police) ഇരട്ട പോക്‌സോ കേസ് (POCSO) രജിസ്റ്റര്‍ ചെയ്തു. പ്രതിയായ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ നാഗേഷി(42)നെതിരെയാണ് കേസെടുത്ത് റിമാന്റ് (Remanded) ചെയ്തത്.
12 വയസ്സുള്ള സഹപാഠികളായ പെണ്‍കുട്ടികളെയാണ് പ്രതി ദേഹത്ത് പിടിച്ച് ഉപദ്രവിച്ചത്. നാഗേഷ് മോശമായി പെരുമാറിയ വിവരം ക്ലാസ് അധ്യാപികയെ അറിയിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിലും ഇവര്‍ ആദൂര്‍ പൊലീസിലും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കേസെടുത്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. മരപ്പണിക്കാരനായ പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഇയാള്‍ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളുടെ രഹസ്യമൊഴി 164 പ്രകാരം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.#POCSO #ChildAbuse #Kasargod #YouthArrested #MinorVictims #AdhurPolice