സഹോദരനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന ബധിര വിദ്യാര്‍ത്ഥിനിയെ ശല്ല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
Oct 25, 2019, 11:05 IST
ഉപ്പള: (www.kasargodvartha.com 25.10.2019) സഹോദരനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന ബധിര വിദ്യാര്‍ത്ഥിനിയെ ശല്ല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ ഉപ്പള നയാ ബസാറിലാണ് സംഭവം. ഉപ്പള ബഡാജെയില്‍ നിന്നും ബസ് കയറിയ 18കാരിയായ ബധിര വിദ്യാര്‍ത്ഥിനിയെയാണ് ഒരു യുവാവ് ശല്ല്യം ചെയ്തത്.
ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ഉപദ്രവിച്ചു വന്നിരുന്നതായാണ് പരാതി. ബസില്‍ പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ യുവാവിനെ പിടികൂടിയത്. 20കാരനായ സഹോദനോടൊപ്പമാണ് പെണ്‍കുട്ടി കാസര്‍കോടിനടുത്തുള്ള ബധിര വിദ്യാലയത്തില്‍ എത്താറുള്ളത്. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് യുവാവ് സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം ചെയ്തു വന്നിരുന്നത്. ശല്യം ചെയ്ത യുവാവിനെ മഞ്ചേശ്വം പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുഞ്ചത്തൂര്‍ കീര്‍ത്തേശ്വര സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uppala, News, Kasaragod, Kerala, Student, Girl, Youth, Police, Bus, Youth disturbed student girl; Handed over to police