Black flags to Minister | കാഞ്ഞങ്ങാട്ട് മന്ത്രി വീണാ ജോര്‍ജിനെതിരെ വനിതകളടക്കമുള്ള യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി; പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ചതായി പരാതി; രണ്ട് പേര്‍ ആശുപത്രിയില്‍
Aug 12, 2022, 17:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മന്ത്രി വീണാ ജോര്‍ജിനെതിരെ വനിതകളടക്കമുള്ള യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ മര്‍ദിച്ചതായി പരാതി. രണ്ട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാംനഗര്‍, ദീപു കല്ല്യോട്ട് എന്നിവര്‍ക്കാണ് മര്‍ദനമേറ്റതായി പരാതിയുള്ളത്.
മന്ത്രി വീണാ ജോര്‍ജ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ പരിചരണത്തിനുള്ള എസ്എന്‍സിയു പീഡിയാട്രിക് വാര്‍ഡിന്റെ ഉദ്ഘാടനം നടത്താന്‍ എത്തിയപ്പോഴാണ് യൂത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉണ്ടായത്. വനിതാ പ്രവര്‍ത്തക തസ് ലീന അടക്കം രണ്ട് വനിതകളും അഞ്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജില്ലാ ആശുപത്രി പരിസരത്ത് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചവരെ മര്‍ദിച്ചുവെന്നാണ് പരാതി.
മന്ത്രി എത്തുന്നതിന് മുമ്പ് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ അടക്കമുള്ളവരെ മുന്‍കരുതലായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പൊലീസ് നിയന്ത്രണ വിധേയമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Assault, DYFI, Crime, Youth-congress, Health-minister, Youth congress activists shows black flags to Minister.
< !- START disable copy paste -->