city-gold-ad-for-blogger

Court Verdict | എംഡിഎംഎ മയക്കുമരുന്നുമായി പിടിയിലായ യുവാവിന് 10 വർഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

youth caught with mdma sentenced to 10 years rigorous impris
Photo: Arranged

2021 മാർച് 20നാണ് കാസർകോട് പുലിക്കുന്നിൽ വെച്ച് എംഡിഎംഎ പിടികൂടിയത് 

കാസർകോട്: (KasargodVartha) എംഡിഎംഎ മയക്കുമരുന്നുമായി പിടിയിലായ യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗശാദ് ശെയ്ഖിനെ (39) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. 

youth caught with mdma sentenced to 10 years rigorous

2021 മാർച് 20നായിരുന്നു കേസിനാസ്പദമായ സംഭവം. കാസർകോട് പുലിക്കുന്നിൽ വെച്ചാണ് കാറിൽ അനധികൃത വിൽപനയ്ക്കായി കടത്തുകയായിരുന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. കാസർകോട് എസ്ഐ ആയിരുന്ന കെ ഷാജുവാണ് അറസ്റ്റു ചെയ്തത്.

കേസിൽ ആദ്യാന്വേഷണം നടത്തിയത് കാസർകോട് ഇൻസ്പെക്ടർ ആയിരുന്ന കെ വി ബാബുവും തുടർന്ന്  കോടതിയിൽ കുറ്റപത്രം സമർപിച്ചത് ഇൻസ്പെക്ടറായ പി അജിത് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ ഹാജരായി.

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia