Police Booked | വിവാഹ വാഗ്ദാനം നൽകി യുവതിയെ 2 വർഷമായി ലോഡ്ജ് മുറിയിൽ താമസിപ്പിച്ച് പീഡിപ്പിച്ചതായി പരാതി; പ്രവാസിയായ യുവാവിനെതിരെ കേസ്
Updated: Jul 17, 2024, 17:11 IST
Representational Image by Meta AI
പയ്യന്നൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തത്
പയ്യന്നൂര്‍: (KasargodVartha) യുവതിയെ വിവാഹ വാഗ്ദാനം (Marriage proposal) നൽകി രണ്ട് വർഷമായി ലോഡ്ജ് (Lodge) മുറിയിൽ താമസിപ്പിച്ച് പീഡിപ്പിച്ചെന്ന കേസിൽ (Case) പ്രവാസിയായ (Expatriate) യുവാവിനെതിരെ കേസെടുത്തു.
കർണാടക (Karnataka) സ്വദേശിനിയായ 32കാരിയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ (Taliparamba Police Station) പരിധിയിലെ യുവാവിനെതിരെ പയ്യന്നൂർ പൊലീസ് (Payyannur Police) കേസെടുത്തത്.
മൈസൂരിലെ സ്ഥാപനത്തിൽ ജോലിക്കിടെ പരിചയപ്പെട്ട യുവതിയെ പയ്യന്നൂർ താലൂക് ആശുപത്രി റോഡിലുള്ള ലോഡ്ജിൽ വെച്ചും മറ്റുസ്ഥലങ്ങളിൽ താമസിപ്പിച്ചും കഴിഞ്ഞ രണ്ടു വർഷ കാലമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി.
പിന്നീട് യുവാവ് വാഗ്ദാനത്തിൽ നിന്നും പിൻമാറിയെന്ന് കാട്ടിയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.