Youth booked | പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; യുവാവിനെതിരെ കേസ്
Jan 2, 2023, 18:15 IST
കാസര്‍കോട്: (www.kasargodvartha.com) പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് വീടിന് സമീപത്തെ 22 കാരനായ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
2022 സെപ്റ്റംബര്‍ മാസത്തിലാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Latest-News, Kerala, Kasaragod, Crime, Molestation, Assault, Complaint, Police, Top-Headlines, Youth booked for assault.
< !- START disable copy paste -->