Assault | യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി; 3 പേർക്കെതിരെ കേസ്
● ശരത് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ സുഹൃത്തുക്കളുമായുള്ള ഒരു പ്രശ്നം സമാധാനിപ്പിക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.
● ഞായറാഴ്ച രാത്രി 11 മണിയോടെ കുഡ്‌ലുവിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) കുഡ്‌ലുവിൽ യുവാവിനെ മർദിച്ചുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 11 മണിയോടെ കുഡ്‌ലുവിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഡ്‌ലു ആർ ഡി നഗറിലെ ശരത് (32) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപു, മഹേഷ്, കൗഷിക് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശരത് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ സുഹൃത്തുക്കളുമായുള്ള ഒരു പ്രശ്നം സമാധാനിപ്പിക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. പ്രതികൾ ശരതിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
ഒഴിഞ്ഞു മാറിയതിനാലാണ് തലയ്ക്ക് പരിക്കേൽക്കാതിരുന്നതെന്നും ഇരുമ്പ് വടി കൊണ്ടുള്ള അടി കാലിനാണ് കൊണ്ടതെന്നും ശരത് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം 126(2), 115(2), 118, 296, 351(2), 110, 3(5) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#KasaragodNews, #KudluAssault, #YouthBeaten, #IronRodAttack, #KasaragodPolice, #CrimeNews