Arrest | കാൽ കൊണ്ട് ചവിട്ടിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ
● ചെർക്കള ബേർക്കയിലെ ഒരു ക്വാർടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അൻസാരിയെ (24) അക്രമിച്ചുവെന്നാണ് കേസ്. 2
● 2024 ഡിസംബർ 20 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● സംഭവത്തിനു ശേഷം ഒളിവിൽ പോയ അമീനെ ഉത്തര്‍പ്രദേശിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കാസർകോട്: (KasargodVartha) കാൽ കൊണ്ട് ദേഹത്ത് ചവിട്ടിയതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് പ്രയാഗ് സ്വദേശിയായ അമാനെ (21) യാണ് വിദ്യാനഗർ ഇൻസ്‌പെക്ടർ യു പി വിപിന്റെ നിർദേശപ്രകാരം എസ്ഐ പി വി അജീഷ് അറസ്റ്റ് ചെയ്തത്.
ചെർക്കള ബേർക്കയിലെ ഒരു ക്വാർടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അൻസാരിയെ (24) അക്രമിച്ചുവെന്നാണ് കേസ്. 2024 ഡിസംബർ 20 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ താമസിക്കുന്ന ക്വാർടേഴ്സിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് പ്രതിയായ അമാൻ താമസത്തിനെത്തിയത്.
സംഭവദിവസം രാത്രി അമാൻ കാല്‍ കൊണ്ട് മുഹമ്മദ് അന്‍സാരിയുടെ ദേഹത്ത് ചവിട്ടിയതായും ഇത് ചോദ്യം ചെയ്ത വിരോധത്തില്‍ കത്തിയെടുത്തു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ അമീനെ ഉത്തര്‍പ്രദേശിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
#AttemptedMurder #KasargodNews #CrimeNews #Arrested #UttarPradesh #PoliceNews