Attack | മുഖത്ത് സ്പ്രേ അടിച്ച് സോഡാ കുപ്പി തലക്കെറിഞ്ഞ് കൊല്ലാൻ ശ്രമമെന്ന് യുവാവിൻ്റെ പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

● പൊലീസ് വധശ്രമത്തിന് കേസെടുത്തു
● ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള കഫേയിലാണ് സംഭവം.
● മുഹമ്മദ് ഹനീഫ് എന്ന യുവാവിനാണ് പരിക്കേറ്റത്.
ബേക്കൽ: (KasargodVartha) ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള ഒരു കഫേയിൽ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കുകയായിരുന്ന യുവാവിനെ മുഖത്ത് സ്പ്രേ അടിച്ച ശേഷം അരയിൽ സൂക്ഷിച്ചിരുന്ന സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
പള്ളിക്കര ഹദ്ദാദ് നഗറിലെ പി എച് വില്ലയിൽ മുഹമ്മദ് ഹനീഫ് (39) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കബീറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 14ന് രാത്രി എട്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബേക്കൽ കോട്ടയിലെ ഒരു കഫേയിൽ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കുമ്പോളാണ് അക്രമം ഉണ്ടായത്.
ബേക്കൽ സ്റ്റേഷനിലെ ഒരു പിടിച്ചുപറി കേസിൽ പ്രതിക്ക് ബന്ധമുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചു. തെറ്റിദ്ധാരണ മൂലമാണ് അക്രമം നടന്നതെന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Police have registered a case against Kabeer and are investigating the incident.