city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | മീപ്പുഗിരിയിൽ പെയിന്റിംഗ് ജോലിക്കിടെ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

 Police arrest Akshay in Meppugiri assault case
Photo: Arranged

● കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുന്ന എന്ന അക്ഷയ് ആണ് പിടിയിലായത്.
● ബാസിത് എന്ന യുവാവിനാണ് കൈക്ക് വെട്ടേറ്റത്.
● ബുധനാഴ്ച അർദ്ധരാത്രിയിലാണ് സംഭവം ഉണ്ടായത്.

 

കാസർകോട്: (KasargodVartha) മീപ്പുഗിരിയിൽ പുതുതായി തുടങ്ങുന്ന കടയിൽ പെയിന്റിംഗ് ജോലി ചെയ്തിരുന്ന യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുന്ന എന്ന അക്ഷയ് (31) ആണ് പിടിയിലായത്.

ബുധനാഴ്ച അർദ്ധരാത്രിയിലാണ് സംഭവം ഉണ്ടായത്. ബാസിത് (20) എന്ന യുവാവിനാണ് കൈക്ക് വെട്ടേറ്റത്. ബാസിത്തും സുഹൃത്തുക്കളും ചേർന്ന് കടയിൽ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ അക്ഷയ്, കട തുടങ്ങുന്നതിൽ വിരോധം പ്രകടിപ്പിച്ച് ബാസിത്തിനെ തടഞ്ഞുനിർത്തി മാരകായുധം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

 Police arrest Akshay in Meppugiri assault case

വെട്ടേറ്റ ബാസിത്തിനെ ആദ്യം കാസർകോട് ജനറൽ ആശുപത്രിയിലും പിന്നീട് കെയർവെൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 126(2), 118(2), 110 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈ വാർത്ത പങ്കുവച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

A youth was attacked with a knife during painting work in Meppugiri, and the accused, 31-year-old Akshay, was arrested by the police within hours.

#Meppugiri #KeralaNews #Assault #AccusedArrested #PoliceAction #CrimeReport

 

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia