Crime | 'യുവാവിനെ കുത്തി പരുക്കേല്‍പിച്ചു'; ഒരാള്‍ കസ്റ്റഡിയില്‍

● മീപ്പുഗിരിയില്‍ ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
● യുവാവിനെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
● പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
കാസര്‍കോട്: (KasargodVartha) യുവാവിനെ കുത്തി പരുക്കേല്‍പിച്ചതായി പരാതി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാസിത് (25) എന്ന യുവാവിനാണ് പരുക്കേറ്റത്. മീപ്പുഗിരിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം നടന്നത്.
ബാസിതും സുഹൃത്തുക്കളും മീപ്പുഗിരിയില്‍ പുതുതായി ആരംഭിക്കുന്ന കടയില്‍ പെയിന്റിംഗ് പണി ചെയ്യുന്നതിനിടെ, ഇവര്‍ കട തുടങ്ങുന്നതിലുള്ള വിരോധം കാരണം പ്രതി ബാസിത്തിനെ തടഞ്ഞുനിര്‍ത്തുകയും കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഉടന്‍ തന്നെ യുവാവിനെ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലും പിന്നീട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഭാരതീയ ന്യായ സംഹിത (BNS) യിലെ 126(2), 118(2), 110 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് കോളത്തില്‍ പങ്കുവെയ്ക്കുക.
Youth was sattacked in Kasargod, and the police have arrested a suspect. The attack was motivated by a dispute over starting a new shop.
#KasargodNews, #CrimeNews, #KeralaNews, #Arrest, #Attack