യുവാവിനെ ക്രിമിനല്‍സംഘം തലയ്ക്കടിച്ചും കുത്തിയും ഗുരുതരമായി പരിക്കേല്‍പ്പിച്ചു; ഓടിയ യുവാവ് രക്ഷപ്പെട്ടത് ഒരു വീടിന്റെ കക്കൂസില്‍ ഒളിച്ച്
Oct 15, 2018, 00:23 IST
കുമ്പള: (www.kasargodvartha.com 14.10.2018) കാറില്‍ എത്തിയ യുവാവിനെ ക്രിമിനല്‍ സംഘം തടഞ്ഞുവെക്കുകയും വലിച്ച് പുറത്തിട്ട് തലക്കടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു. പൈവളിഗെ സ്വദേശി യൂസഫിനെ(45)യാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ബന്തിയോട് ധര്‍മത്തടുക്ക സ്‌കൂളിന് സമീപം ബസുകള്‍ നിര്‍ത്തിയിടാറുള്ള ഗ്രൗണ്ടില്‍ വെച്ച് അക്രമിച്ചത്.
തലയ്ക്കും ദേഹമാസകലവും പരിക്കേറ്റ യൂസഫ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടി സമീപത്തെ ഒരു വീടിന്റെ കക്കൂസില്‍ ഒളിക്കുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസ് സ്ഥലത്തെത്തി കക്കൂസിന്റെ ഡോര്‍ തട്ടി വിളിച്ച് പോലീസ് ആന്നെന്ന് അറിയിച്ച ശേഷമാണ് രക്ഷിച്ച് കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റതിനാല്‍ യുവാവിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് അറിയിച്ചു.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഗുജിരി ഹമ്മിയും മറ്റ് രണ്ട് പേരുമാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബിസിനസ് ഇടപാടിനെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് ഹമ്മിയും സംഘവും തന്നെ വിളിച്ചു വരുത്തിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞതായാണ് സൂചന. മുംബൈ ബന്ധമുള്ള ബിസിനസ് ഇടപാടാണ് ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐയും സ്ഥലത്തെത്തിയിരുന്നു.
കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അക്രമികള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാറിലാണ് അക്രമിസംഘം എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Youth, Kasaragod, Attack, Crime, Police, Investigation, Criminal.