യുവാവിനെ ഹോട്ടലില്‍ കയറി ക്വട്ടേഷന്‍ സംഘം കുത്തി; നില ഗുരുതരം, ദൃശ്യങ്ങള്‍ സി സി ടി വിയില്‍
Aug 17, 2017, 22:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2017) യുവാവിനെ ക്വട്ടേഷന്‍ സംഘം ഹോട്ടലില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പടന്നക്കാട് കരുവളത്തെ സുധി (30)ക്കാണ് കുത്തേറ്റത്. തലയ്ക്കും പുറത്തും പള്ളയ്ക്കും ഗുരുതരമായി കുത്തേറ്റ സുധിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
നാലംഗ സംഘമാണ് സുധിയെ പുതിയകോട്ടയിലെ ഹോട്ടലിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് ആദ്യം ആക്രമിച്ചത്. യുവാവ് പെട്ടെന്ന് തന്നെ ഓടി ഹോട്ടലിനകത്ത് കയറിപ്പോള്‍ പിന്നാലെയെത്തിയ സംഘം ഹോട്ടലിനകത്ത് വെച്ച് കുത്തുകയായിരുന്നു. ഉടന്‍ തന്നെ സംഘം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നാലുപേര്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെങ്കിലും കൂടുതല്‍ പേര്‍ ഇവരോടൊപ്പമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഹോട്ടലിനകത്തെ സി സി ടി വിയില്‍ നിന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇവ പരിശോധിച്ച് വരികയാണ്. നേരത്തെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ അപകടത്തില്‍ പെട്ട ഒരു വാഹനം ഇറക്കാനെത്തിയ സുധിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് ഒരു യുവാവ് മൊബൈല്‍ ഫോണില്‍ കൂടി അക്രമി സംഘത്തിന് വിവരം നല്‍കിയിരുന്നതായി സുധിയുടെ കൂടെയുണ്ടായിരുന്നവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പൂഴിക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ക്വട്ടേഷന്‍ ആക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Youth, Attack, Kasaragod, Injured, Police, Investigation, Crime, Sand mafia, Puthiyakotta, Sunil, Youth attacked by Gang.