Crime | യുവാവിനെ വിളിച്ചുവരുത്തിയ ശേഷം ആക്രമിച്ച് കാറും ഫോണും പണമടങ്ങിയ പഴ്സും കവർന്നതായി പരാതി; 4 പേർക്കെതിരെ കേസ്

● 'ബിസിനസ് സംസാരിക്കാനെന്ന് വിളിച്ചുവരുത്തി'
● 'യുവാവിനെ മർദ്ദിച്ച് നഗ്ന വീഡിയോ എടുത്തു'
● പൊലീസ് അന്വേഷണം ആരംഭിച്ചു.
മഞ്ചേശ്വരം: (KasargodVartha) ബിസിനസ് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചുവരുത്തി യുവാവിനെ ആക്രമിച്ച് നഗ്ന വീഡിയോയെടുത്ത ശേഷം കാറും ഫോണും പണമടങ്ങിയ പഴ്സും കവർന്നതായി പരാതി. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. മൊഗ്രാൽ പുത്തൂർ ബള്ളൂർ സ്വദേശി ബി എം ശഹലാബത്തിന്റെ (26) പരാതിയിലാണ് ഉത്തു, ഹൻസി, മുബിൻ, റഈസ് എന്നിവർക്കെതിരെ കേസെടുത്തത്.
ഡിസംബർ 23-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ പറഞ്ഞ സ്ഥലത്ത് കാറിലെത്തിയ യുവാവിനെ രണ്ടുപേർ ചേർന്ന് പിടിച്ചിറക്കി മർദിക്കുകയും സംഘം കാറും ഫോണും പഴ്സുമായി കടന്നുകളയുകയുമായിരുന്നുവെന്നുമാണ് കേസ്.
പിന്നീട് നഗ്ന വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് ഇക്കാര്യവുമായി പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
#Manjeshwaram #Crime #Robbery #Blackmail #KeralaPolice #CrimeNews