ഹവാല ഇടപാടുകാര്‍ തമ്മില്‍ കുടിപ്പക; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലും ബൈക്കിലുമെത്തിയ സംഘം അക്രമിച്ച് 20 ലക്ഷം രൂപ കവര്‍ന്നു
Mar 18, 2020, 16:35 IST
മേല്‍പറമ്പ്: (www.kasargodvartha.com 18.03.2020) ഹവാല ഇടപാടുകാര്‍ തമ്മില്‍ നടക്കുന്ന കുടിപ്പകയുടെ ഭാഗമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലും ബൈക്കിലെത്തിയ സംഘം തടഞ്ഞ് അക്രമിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ മേല്‍പറമ്പ് കട്ടക്കാലിലാണ് സംഭവം. കാസര്‍കോട് സ്വദേശിയായ ജീലാനി എന്നയാള്‍ പൂച്ചക്കാട്ടെ ഉവൈസ് എന്നയാള്‍ക്ക് കൊടുക്കാനായി കൊണ്ടുപോവുകയായിരുന്ന പണമാണ് തട്ടിയെടുത്തത്.
പട്‌ള സ്വദേശി അബൂബക്കറാണ് പണവുമായി ബൈക്കില്‍ പോയത്. കട്ടക്കാലിലെത്തിയപ്പോള്‍ ഒരു കാറിലും ബൈക്കിലുമായെത്തിയ സംഘം അബൂബക്കറിനെ തടഞ്ഞ് അക്രമിച്ച് പണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഒരാഴ്ച മുമ്പ് 18 ലക്ഷം രൂപയുമായി ബദിയടുക്ക സ്വദേശി സി എ അബ്ദുല്ല എന്ന യുവാവിനെ ബേക്കല്‍ പോലീസ് പിടികൂടിയിരുന്നു. ഈ വിവരം പോലീസിന് ഒറ്റിക്കൊടുത്തത് കാസര്‍കോട്ടെ ഹവാല സംഘമാണെന്നാണ് സംശയം.
ഇതിനു പ്രതികാരമായാണ് ബുധനാഴ്ച പൂച്ചക്കാട്ടേക്ക് പണവുമായി പോവുകയായിരുന്ന യുവാവിനെ പിന്തുടര്‍ന്ന് അക്രമിച്ച് പണം കവര്‍ന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Melparamba, news, Kerala, kasaragod, Youth, Attack, Police, case, enquiry, Crime, Youth attacked and looted money by unknown gang < !- START disable copy paste -->