കാറില്‍ പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി അക്രമിച്ചു; കാര്‍ തകര്‍ത്തതായും പരാതി
Mar 2, 2017, 11:00 IST
കുമ്പള: (www.kasargodvartha.com 02/03/2017) കാറില്‍ പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. കാര്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നു. സീതാംഗോളി മുഖാരിക്കണ്ടത്തെ സിദ്ദീഖി (23) നു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സിദ്ദീഖിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് സീതാംഗോളിയിലേക്ക് കാറില്‍ പോവുകയായിരുന്ന സിദ്ദീഖിനെ നായിക്കാപ്പില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി പുറത്തേക്ക് വലിച്ചിടുകയും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. അക്രമത്തില്‍ സിദ്ദീഖിന്റെ കൈക്ക് കുത്തേറ്റു. അക്രമി സംഘം കാറിന്റെ ഗ്ലാസും തകര്‍ത്തു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.