സംഘടിച്ചെത്തിയ സംഘം യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ചു; അക്രമം കോളജ് വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരില്‍
Jun 22, 2018, 20:23 IST
മേല്‍പറമ്പ്: (www.kasargodvartha.com 22.06.2018) സംഘടിച്ചെത്തിയ സംഘം യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ചു. കളനാട്ടെ മന്‍സൂറിനെ (23)യാണ് ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ കളനാടാണ് സംഭവം.
പുറത്തു നിന്നുമെത്തിയ ഒരു സംഘം കളനാട് ടൗണിലുണ്ടായിരുന്ന യുവാക്കളെ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. രണ്ടു ദിവസം മുമ്പ് കളനാട് വെച്ച് ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.
ഇതിനു പ്രതികാരമായാണ് വെള്ളിയാഴ്ച വൈകിട്ടോടെ ഒരു സംഘം സംഘടിച്ചെത്തിയത്. ഏതാനും കേസുകളില്‍ പ്രതികളായവരും സംഘത്തിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് ഒരു ഇന്നോവ കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Crime, Kalanad, Kizhur, Youth assaulted by gang
< !- START disable copy paste -->