Youth arrested | സ്‌കൂടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Nov 25, 2022, 17:14 IST
കുമ്പള: (www.kasargodvartha.com) സ്‌കൂടറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുനായ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ലത്വീഫിനെ (33) യാണ് കുമ്പള റേന്‍ജ് ഇന്‍സ്‌പെക്ടര്‍ കെ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
ഉപ്പള സ്‌കൂളിന് സമീപം അഞ്ചിക്കട്ടയില്‍ വെച്ചാണ് വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന 2.25 ഗ്രാം എംഡിഎംഎ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കെഎല്‍ 14 എഎ 4357 നമ്പര്‍ സ്‌കൂടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മയക്കുമരുന്ന് നടത്തിയ എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എകെ നസ്റുദ്ദീന്‍, സാബിത് ലാല്‍, ഡ്രൈവര്‍ പിഎസ് വിജയന്‍ എന്നിവരുമുണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, MDMA, Youth arrested with MDMA.
< !- START disable copy paste -->