Arrested | സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റില്‍
Mar 16, 2023, 20:56 IST
അമ്പലത്തറ: (www.kasargodvartha.com) കാറില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം അബ്ദുല്‍ സജീറിനെ (33) ആണ് അമ്പലത്തറ ഇന്‍സ്പെക്ടര്‍ ടികെ മുകുന്ദന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരിയ പൂണുരിലെ റോഡരികില്‍ വിജനമായ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ സജീര്‍ സഞ്ചരിച്ച കെഎല്‍ 60 എന്‍ 1924 നമ്പര്‍ കാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് കാര്‍ പരിധോധിച്ചപ്പോഴാണ് 7.36 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കണ്ടെത്തിയത്. ശേഷം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐ വിജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സജിത്, ഡ്രൈവര്‍ സിപിഒ സുജിത് എന്നിവരും മയക്കുമരുന്ന് വേട്ട നടത്തിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Drugs, MDMA, Youth arrested with MDMA.
< !- START disable copy paste -->