Arrested | എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
* എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി.
* ബുധനാഴ്ച ഉച്ചയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്.
കാസർകോട്: (KasaragodVartha) എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റാസിഖ് (29) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം പരിശോധനയ്ക്ക് വിധയേമാക്കിയപ്പോഴാണ് എംഡിഎംഎ ലഭിച്ചത്. വിൽപനയ്ക്കായി കൊണ്ടുവന്ന എട്ട് ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ടൗൺ എസ്ഐ പിപി അഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ, ഡ്രൈവർ സിപിഒ സനീഷ് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.