Arrested | കാറിൽ കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വാഹനവും കസ്റ്റഡിയിലെടുത്തു
വിദ്യാനഗർ: (KasargodVartha) കാറിൽ കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം ജാബിർ (32) ആണ് പിടിയിലായത്. ചെർക്കള മാർത്തോമാ വിദ്യാലയത്തിന് സമീപം വിദ്യാനഗർ എസ് ഐ വിവി അജേഷിൻറെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
ജാബിർ സഞ്ചരിച്ച കെ എൽ 14 എൽ 8998 നമ്പർ കാറിന്റെ ഡാഷ്ബോർഡിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 4.33 ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്ന് കണ്ടെടുത്തത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 ബി വകുപ്പ് പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ എ എസ് ഐ പ്രസാദ്, സിപിഒമാരായ ബൈജു, രതീഷ്, പ്രസീത എന്നിവരുമുണ്ടായിരുന്നു.