Court Verdict | എംഡിഎംഎയുമായി പിടിയിലായ യുവാവിന് 2 വർഷം കഠിനതടവും, പിഴയും വിധിച്ച് കാസർകോട് കോടതി

● കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
● പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
● 12.5 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്ന് കണ്ടെത്തിയത്.
കാസർകോട്: (KasargodVartha) എംഡിഎംഎയുമായി പിടിയിലായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുലൈമാൻ രിഫായി എന്ന ചിട്ടി രിഫായിയെ (31) ആണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
2021 ജൂലൈ മൂന്നിന് വൈകിട്ട് ആറര മണിയോടെയാണ് യുവാവ് തളങ്കരയിൽ നിന്ന് മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 12.5 ഗ്രാം എംഡിഎംഎ മയക്കുമരുന്നും ഫണലും ലൈറ്ററും പുകയിലയും പിടികൂടിയിരുന്നു. കാസർകോട് ടൗൺ പൊലീസ് എസ്ഐ ആയിരുന്ന ശൈഖ് അബ്ദുൽ റസാഖ് ആണ് മയക്കുമരുന്ന് പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
തുടർന്ന് അന്നത്തെ കാസർകോട് ഇൻസ്പെക്ടറും ഇപ്പോഴത്തെ ഹൊസ്ദുർഗ് ഇൻസ്പെക്ടറുമായ പി അജിത്ത് കുമാറാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A youth in Kasaragod was sentenced to 2 years of hard labor and a fine for possession of MDMA. He was arrested with drugs in 2021.
#MDMA, #DrugArrest, #Kasaragod, #CourtVerdict, #CrimeNews, #PoliceAction