city-gold-ad-for-blogger

Arrest | മയക്കുമരുന്ന് വേട്ട തുടരുന്നു; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Youth Arrested with MDMA in Kasaragod
Representational Image Generated by Meta AI

● പൊലീസ് പട്രോളിംഗിനിടെയാണ് യുവാവിനെ സംശയത്തെ തുടർന്ന് പരിശോധിച്ചത്.
● യുവാവിന്റെ പാൻറിൻറെ കീശയിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
● കാസർകോട് നഗരത്തിലും നേരത്തെ എംഡിഎംഎ പിടിച്ചെടുത്തിരുന്നു

ബേക്കൽ: (KasargodVartha) മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ ബേക്കൽ പൊലീസ് പിടികൂടി.  ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി എം മുഹമ്മദ് ശരീഫിനെ (19) യാണ് ഇൻസ്പെക്ടർ കെ പി ഷൈനും സംഘവും പിടികൂടിയത്. 

തിങ്കളാഴ്ച വൈകുന്നേരം 5.45 മണിയോടെ പാലക്കുന്നിൽ വെച്ചാണ് 0.390 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തിയത്. പൊലീസ് പട്രോളിംഗിനിടെ ജിയുപി സ്കൂളിന്റെ മതിലിനു മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ പിടികൂടി നടത്തിയ പരിശോധനയിലാണ് പാൻറിൻറെ കീശയിൽ നിന്ന് എംഡിഎംഎ ലഭിച്ചത്.

തിങ്കളാഴ്ച കാസർകോട് നഗരത്തിലും എംഡിഎംഎ പിടികൂടിയിരുന്നു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശബാദ് (26) എന്ന യുവാവിൽ നിന്നും 1.73 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തിരുന്നത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രാലയത്തിന്റെ പാർകിംഗ് മൈതാനത്ത് നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 

പിടിയിലായവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് മയക്കുമരുന്ന് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
 

#MDMA #drugseizure #Kasargod #Kerala #India #police #arrest #drugabuse #saynotodrugs

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia