Drug Bust | സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ കിട്ടിയത് മാരക മയക്കുമരുന്നായ എംഡിഎംഎ; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: (KasargodVartha) മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ (Manjeswar Police Station) പരിധിയിലെ മുഹമ്മദ് അല്‍ത്താഫ് (34) എന്ന യുവാവിനെ മാരക മയക്കുമരുന്നായ (Narcotic Drug) എംഡിഎംഎ കൈവശം വച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മൊറത്തണയില്‍വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് (Vehicle Inspection) ഇയാളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ, മഞ്ചേശ്വരം എസ്‌ഐമാരായ നിഖില്‍, വികാസ്, എ എസ് ഐ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ നിതിന്‍, ഷെബീര്‍, അജയ്, ഡ്രൈവര്‍ പ്രശോഭ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂട്ടര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തത്.
പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ട് യുവാവ് പരുങ്ങുകയായിരുന്നു. തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യുവാവ് നേരത്തേ ബെംഗ്‌ളൂറില്‍ ജോലി ചെയ്തിരുന്നു. അവിടെ നിന്നുള്ള ബന്ധത്തില്‍ നിന്നാണ് മയക്കുമരുന്ന് ഇടപാട് തുടങ്ങിയതെന്ന് സംശയിക്കുന്നതായും യുവാവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.#drugseizure #kasaragod #mdma #ecstasy #drugabuse #keralapolice #narcotics #india #youthcrime