Youth arrested | കെഎസ്ആര്‍ടിസി ബസില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ
Oct 21, 2022, 21:12 IST
മഞ്ചേശ്വരം: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസില്‍ നിന്ന് എംഡിഎംഎയുമായി യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ആശിഖ് (25) ആണ് പിടിയിലായത്. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ കെകെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎല്‍ 15 എ 1027 നമ്പര്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യുവാവിനെ പിടികൂടിയത്.
ആശിഖില്‍ നിന്ന് 54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. യുവാവിനെ പിടികൂടിയ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ്, അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ജയരാജന്‍ ടി, പീതാംബരന്‍ കെ, സിഇഒ മഹേഷ് കെ എന്നിവരും ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Seized, Arrested, Drugs, MDMA, Youth arrested with MDMA from KSRTC bus.
< !- START disable copy paste -->