Drug Bust | പൊലീസിനെ കണ്ട് സ്കൂടർ ഉപേക്ഷിച്ച് ഓടി; പിടികൂടി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മയക്കുമരുന്ന്; ബേക്കലിൽ വൻ എംഡിഎംഎ വേട്ട; യുവാവ് അറസ്റ്റിൽ

● പൊലീസ് വാഹന പരിശോധനക്കിടെയാണ് യുവാവിനെ പിടികൂടിയത്.
● സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.
● പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ബേക്കൽ: (KasargodVartha) പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 20.110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എ നിസാം (24) ആണ് അറസ്റ്റിലായത്. തൃക്കണ്ണാട് ചിറമ്മൽ വെച്ച് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
പൊലീസിനെ കണ്ട് സ്കൂടർ ഉപേക്ഷിച്ച് ഭയന്നോടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും സഞ്ചരിച്ച സ്കൂടർ വിശദമായി പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് സ്കൂടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
ബേക്കൽ ഡി വൈ എസ് പി വിവി മനോജിന്റെ മേൽനോട്ടത്തിൽ ബേക്കൽ എസ് എച് ഒ ഡോ. ഒ അപർണയുടെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ് ഐ സവ്യസാചി, മനുകൃഷ്‍ണൻ സിപിഒ അരുൺ കുമാർ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ലഹരിമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A major drug bust in Bekal resulted in the arrest of a youth with 20.110 grams of MDMA. Police continue to investigate the drug trade behind the arrest.
#DrugBust, #BekalNews, #MDMA, #YouthArrested, #DrugAwareness, #PoliceAction