കഞ്ചാവിനു പുറമെ മാരക മയക്കുമരുന്നുകളും കാസര്‍കോട്ട് സുലഭമെന്ന് പോലീസിന് രഹസ്യവിവരം; എം.ഡി.എം.എ മയക്കുമരുന്നുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Jul 8, 2018, 12:49 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2018) കഞ്ചാവിനു പുറമെ മാരക മയക്കുമരുന്നുകളും കാസര്‍കോട്ട് സുലഭമെന്ന് പോലീസിന് രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടി കര്‍ശനമാക്കുകയും എം.ഡി.എം.എ മയക്കുമരുന്നുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. അണങ്കൂര്‍ ടി.വി സ്‌റ്റേഷനിലെ മുഹമ്മദ് ഹബീബ് റഹ് മാനെ (23)യാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ എസ് ഐ അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാത്രി 7.40 മണിയോടെ പുലിക്കുന്ന് പാര്‍ക്കിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. ഇയാളില്‍ നിന്നും ആറ് ഗ്രാം എം.സി.എം.എ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണിതെന്ന് പോലീസ് പറഞ്ഞു. ഗോവയില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് കാസര്‍കോട്ടെത്തിക്കുന്നത്. കാസര്‍കോട്ട് വന്‍ തുകയ്ക്ക് വില്‍പന നടത്തുന്ന മയക്കുമരുന്ന് കാസര്‍കോട്ടെത്തിക്കാനായി വന്‍ മയക്കുമരുന്ന് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അടിപിടി, വധശ്രമം, നരഹത്യാശ്രമം തുടങ്ങി 20 ഓളം കേസുകളില്‍ പ്രതിയാണ് ഹബീബെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ പ്രദീപ്, ഓസ്റ്റിന്‍ തമ്പി, ലക്ഷ്മി നാരായണന്‍, സുകുമാരന്‍, വേണുഗോപാല്‍, രൂപേഷ്, തോമസ്, ചെറിയാന്‍, രമേശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Investigation, Accuse, arrest, case, Crime, Youth arrested with MDMA Drug
< !- START disable copy paste -->