Arrested | നിരന്തര അപകടങ്ങള്‍ക്ക് ശേഷം വാഹന പരിശോധന കര്‍ശനമാക്കിയ പൊലീസിന് മുന്നില്‍ കഞ്ചാവുമായി യുവാവ് കുടുങ്ങി; അറസ്റ്റിലായത് സ്‌കൂടറില്‍ കടത്തുന്നതിനിടെ
Jan 14, 2023, 21:35 IST
കാസര്‍കോട്: (www.kasargodvartha.com) നഗരത്തിലും വിവിധ പ്രദേശങ്ങളിലും അപകടങ്ങള്‍ പതിവാകുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ശന വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസിന് മുന്നില്‍ കഞ്ചാവുമായി യുവാവ് കുടുങ്ങി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നസീര്‍ അബ്ദുല്ല (34) ആണ് അറസ്റ്റിലായത്.
നഗരത്തിലെ പോകറ്റ് റോഡില്‍ നിന്നാണ് യുവാവ് പിടിയിലായത്. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്‌കൂടര്‍ പിന്തുടര്‍ന്നെത്തിയ പൊലീസിനെ കണ്ട് യുവാവ് കുറച്ച് ദൂരം അകലെ നിര്‍ത്തുകയായിരുന്നു. സ്‌കൂടര്‍ പരിശോധിച്ച പൊലീസ് 2.5 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവ വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍, എസ്‌ഐമാരായ വിഷ്ണുപ്രസാദ്, രഞ്ജിത്, എഎസ്‌ഐ വിജയന്‍, ഡ്രൈവര്‍ ജയിംസ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Ganja Seized, Ganja, Drugs, Youth arrested with cannabis.
< !- START disable copy paste -->