Arrested| കൊലപാതകം, വർഗീയ സംഘർഷം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ നിയമ പ്രകാരം അറസ്റ്റിൽ
Updated: Apr 19, 2024, 22:55 IST
* നിലവിൽ കവർച്ച കേസിൽ ജയിലിലാണ്
കാസർകോട്: (KasargodVartha) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേഷ് ബട്ടംപാറ (29) യാണ് അറസ്സിലായത്.
കാസർകോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് സ്വർണവും പണവും കവർന്നുവെന്ന മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ജയിലിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2014 ഡിസംബർ 22ന് രാത്രി തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദിനെ കാസർകോട് നഗരത്തിലെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസ്, വർഗീയ സംഘർഷ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് മഹേഷ്. നേരത്തെയും യുവാവ് കാപ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്.