Arrest | വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കൽ അടക്കം നിരവധി അക്രമ കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു; മീപ്പുഗുരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ച കേസിലും പ്രതി

● മുന്ന എന്ന അക്ഷയിയെ ആണ് അറസ്റ്റ് ചെയ്തത്
● 2007 മുതൽ നിരവധി കേസുകളിൽ പ്രതിയാണ്
● 2018 ൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിന് കേസുണ്ട്
● 2025ൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതി
കാസർകോട്: (KasargodVartha) നിരവധി അക്രമകേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുന്ന എന്ന അക്ഷയിയെ (33) ആണ് ജയിലിലടച്ചത്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2007 മുതൽ കൊലപാതക ശ്രമം, നരഹത്യ ശ്രമം, വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അക്ഷയ്.
2022, 2023, 2025 വർഷങ്ങളിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018 ൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനും 2023 ൽ നരഹത്യ ശ്രമം നടത്തിയതിനും 2025 ജനുവരിയിൽ വർഗീയ വിരോധം വെച്ച് മീപ്പുഗിരിയിൽ പുതിയതായി ആരംഭിക്കുന്ന സൂപർ മാർകറ്റ് ഉടമയുടെ സുഹൃത്തിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലും ഇയാൾ പ്രതിയാണ്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അക്ഷയ്.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ ശുപാർശയിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ആണ് അക്ഷയ്ക്കെതിരെ കാപ്പ ചുമത്താൻ ഉത്തരവ് പുറപ്പെടുവിച്ചത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും പൊലീസ് അറിയിച്ചു. കാപ്പ പ്രകാരം, വിചാരണ കൂടാതെ ഒരു വർഷം വരെ വ്യക്തികളെ മുൻകരുതൽ തടങ്കലിൽ വെക്കാം.
A youth involved in multiple violent crimes, including attempted murder and inciting communal violence, has been arrested under the KAAPA Act in Kasaragod. He has been accused of several offenses since 2007, with recent cases in 2023 and 2025. The district collector issued the order for his arrest under KAAPA based on the recommendation of the district police chief.
#Kasaragod #Crime #KAAPA #Arrest #Violence #CommunalViolence