Youth arrested | ഡോക്ടറുടെ മരണം: കലാപം ഉണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുകില്‍ കമന്റ് പോസ്റ്റ് ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Nov 17, 2022, 20:00 IST
വിദ്യാനഗര്‍: (www.kasargodvartha.com) ബദിയടുക്കയിലെ ഡോക്ടറെ ഉഡുപിക്കടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കലാപം ഉണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുകില്‍ കമന്റ് പോസ്റ്റ് ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജംശി എന്ന ജംശാദിനെ (23) യാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ നിരീക്ഷിച്ച് വരുന്ന സൈബര്‍ സെലിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് 153 വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Social-Media, Police, Youth arrested over Facebook comment.
< !- START disable copy paste -->