Arrested | 'മതഗ്രന്ഥത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു'; കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു
Jan 31, 2023, 17:55 IST
ബേഡകം: (www.kasargodvartha.com) മതഗ്രന്ഥത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചുവെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. കലാപത്തിന് ഇടയാക്കുന്നുവെന്ന വിധത്തില്‍ പെരുമാറിയെന്നതിന് ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുസ്ത്വഫ (38) യാണ് അറസ്റ്റിലായത്.
മതഗ്രന്ഥം ഗ്യാസ് സ്റ്റൗവില്‍ വെച്ച് കത്തിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെ സ്വമേധയാ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേഡകം ഇന്‍സ്‌പെക്ടര്‍ കെ ദാമോദരനാണ് തിങ്കളാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Bedakam, Top-Headlines, Crime, Arrested, Religion, Controversy, Youth arrested on charges of attempted rioting.
< !- START disable copy paste -->