Arrested | യുവാവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ 21 കാരന്‍ അറസ്റ്റില്‍
Jan 8, 2023, 21:34 IST
കാസര്‍കോട്: (www.kasargodvartha.com) യുവാവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ 21 കാരനെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മിര്‍സയാണ് അറസ്റ്റിലായത്. തളങ്കര നുസ്രത് നഗറിലെ മുഹമ്മദ് ശംനാസിനാണ് പരുക്കേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ തളങ്കര കുന്നില്‍ ബസ് സ്റ്റോപില്‍ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ അപരാധം പറഞ്ഞെന്നാരോപിച്ച് ശംനാസിനെ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് തോളിനും തുടയ്ക്കും കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
ശംനാസിന്റെ പരാതിയില്‍ ഐപിസി 308 പ്രകാരം നരഹത്യാശ്രമത്തിന് കേസെടുത്താണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Assault, Crime, Custody, Youth arrested in assault case.
< !- START disable copy paste -->