city-gold-ad-for-blogger

Crime | മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തി സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ അറസ്റ്റിലായ യുവാക്കൾ നിരവധി കേസുകളിലെ പ്രതികൾ

 Arrested youth in gold theft case from Kasaragod
Photo: Arranged

● കടയുടമയുടെ സ്വർണമാലയാണ് മോഷ്ടിച്ചത്.
● ഒരാളെ പുത്തൂരിൽ നിന്നും മറ്റൊരാളെ ബംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്.
● മോഷ്ടിച്ച സ്വർണവും ബൈക്കും കണ്ടെടുത്തു.

ബദിയഡുക്ക: (KasargodVartha) ഫാർമസിയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തി കടയുടമയായ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞുവെന്ന കേസിൽ അറസ്റ്റിലായ യുവാക്കൾ റിമാൻഡിൽ. കർണാടക പുത്തൂർ സ്വദേശികളായ നൗശാദ് ബി എ (37), ശംസുദ്ദീൻ അഷ്കർ അലി (25) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ പുത്തൂരിലെ പ്രതിയുടെ താമസസ്ഥലത്തുനിന്നും മറ്റൊരാളെ ബെംഗളൂരിൽ നിന്നുമാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാലിലാണ് സംഭവം നടന്നത്. ആയുർവേദ മെഡികൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ എന്ന വ്യാജേന എത്തിയ രണ്ട് പേർ എത്തുകയും, അതിൽ ഒരാൾ ബൈക്കിൽ പുറത്ത് കാത്തുനിന്ന ശേഷം മറ്റെയാൾ കടയിൽ കയറി ജൈനമൂല സ്വദേശിനിയും ആയുർവേദ മരുന്നുകട ഉടമയുമായ പരേതനായ ശങ്കരനാരായണൻ്റെ ഭാര്യ എസ്എൻ സരോജിനി (64)യുടെ കഴുത്തിൽ അണിഞ്ഞ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മാല പൊട്ടിച്ച് കടന്നുകളഞ്ഞുവെന്നാണ് കേസ്.

തുടർന്ന് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾ പോയ ദിശയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ  തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. പിടിയിലായ യുവാക്കൾ കേരളത്തിലും കർണാടകയിലുമായി മറ്റു കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 

ഇരുവരും കർണാടകയിൽ ബെള്ളാരെ പൊലീസ് സ്റ്റേഷനിൽ സമാന കേസിൽ പ്രതികളാണ്. നൗശാദിന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസുണ്ട്. ശംസുദ്ദീൻ കർണാടകയിൽ ബലാത്സംഗ കേസിൽ ഉൾപ്പെടെ പ്രതിയാണ്. പിടികൂടിയ പ്രതികളിൽ നിന്നും മോഷണ മുതലും കൃത്യത്തിനായി ഉപയോഗിച്ച ബൈകും കണ്ടെത്തിയിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം കാസർകോട് ഡി വൈ എസ് പി സി കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ബദിയടുക്ക എസ്ഐ നിഖിൽ കെ കെ, എഎസ്ഐ മുഹമ്മദ്, എസ് സി പി ഒ പ്രസാദ്, ഗോകുൽ, സി പി ഒ ആരിഫ്, ശ്രീനേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

Two youths were arrested for stealing a gold chain from a woman under the pretext of buying medicine. The accused are involved in several other criminal cases in Kerala and Karnataka.

#CrimeNews, #GoldTheft, #KasaragodNews, #Arrests, #PoliceAction, #KarnatakaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia