city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | 'റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക് മോഷ്ടിച്ച് കറങ്ങി നടന്ന യുവാവ് പിടിയിൽ'

Rahees Ahmed, the youth arrested for stealing a bike from Kanhangad railway station, Kerala.
Photo: Arranged

● വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്.
● നമ്പർ പ്ലേറ്റ് മാറ്റി ബൈക് ഓടിച്ചതാണ് സംശയത്തിന് ഇടയാക്കിയത്
● ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.

കാഞ്ഞങ്ങാട്: (KasargodVartha) റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷണം പോയ ബൈകുമായി യുവാവ് പിടിയിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റഹീസ് അഹ്‌മദ്‌ (19) ആണ് പിടിയിലായത്. കാസർകോട്ട് പൊലീസിന്റെ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിൽ ഓടിച്ചു വരുന്ന വാഹനം കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം നിർത്തിച്ച് പരിശോധന നടത്തുകയും തുടർന്ന് ഇത് മോഷണം പോയ വാഹനം ആണെന്ന് തിരിച്ചറിയുകയുമായിരുന്നു.

കഴിഞ്ഞ മാസം 28നാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വാഹനം മോഷണം പോയതായി പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
 

A youth has been arrested for stealing a bike from the Kanhangad railway station. The accused, identified as Rahees Ahmed (19), was caught during a vehicle check in Kasaragod. The bike was stolen on the 28th of last month.

#BikeTheft #Kanhangad #Arrest #Crime #KeralaPolice #News

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia