രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു; പ്രതി റിമാന്‍ഡില്‍
Mar 23, 2019, 11:36 IST
പത്തനാപുരം: (www.kasargodvartha.com 23.03.2019) പിഞ്ചു ബാലികയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു. ഒരാള്‍ പോലീസ് പിടിയില്‍. കയ്ക്കാമണ്‍ അംബേഡക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍ 77 ബിയില്‍ സോമന്റെ മകന്‍ അരുണ്‍കുമാര്‍(21) റാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. അയല്‍വാസിയായ അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപാതക കേസില്‍ ജയിലിലാണ്.
പെണ്‍കുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപികമാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. അധ്യാപകര്‍ പത്തനാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വനിതാ പോലീസും കുട്ടിയുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതിപീഡനങ്ങള്‍ നടത്തി വന്നതെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അയാളെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പത്തനാപുരം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി അനില്‍കുമാര്‍ എസ് ഐ സതീഷ് കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ കേസെടുത്ത സംഭവം വനിതാ കമ്മീഷനും അന്വേഷിക്കുന്നുണ്ട്.
Keywords: Youth arrested for molestation Case, Kollam, news, Kerala, Top-Headlines, Crime, Molestation, Case, Youth, Police, Arrest, Enquiry.