Youth arrested | 'ട്യൂഷൻ കഴിഞ്ഞ് പോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച ഞരമ്പ് രോഗിയെ പൊലീസ് പൊക്കി അകത്തിട്ടു'; അറസ്റ്റിലായത് പോക്സോ കേസിൽ
കാഞ്ഞങ്ങാട്: (www.kasargodvartha.com) വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്സ് ഓടോറിക്ഷ ഡ്രൈവറായ യുവാവ് ആണ് പിടിയിലായത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടയാളും ഇപ്പോൾ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ എ അർശാദിനെ (31) യാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കാഞ്ഞങ്ങാട് ദേവൻ റോഡിലൂടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു പ്രായപൂർത്തിയാകാത്ത 11 ഉം 13 ഉം വയസുള്ള വിദ്യാർഥിനികളായ പെൺകുട്ടികൾക്ക് നേരെ ഗുഡ്സ് ഓടോറിക്ഷയിൽ പോവുകയായിരുന്ന പ്രതി റോഡിൽ വണ്ടി നിർത്തി ഉടുമുണ്ട് പൊക്കി ലൈംഗീകാവയവം കാണിച്ച് നഗ്നതാപ്രദർശനം നടത്തിയെന്നാണ് കേസ്.
ഭയന്ന് പോയ വിദ്യാർഥിനികൾ പൊലീസിലെത്തി പരാതി പറയുകയായിരുന്നു. വിദ്യാർഥിനികളുടെ പരാതിയിൽ മൊഴിയെടുത്ത ഹൊസ്ദുർഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് ജയലിലടച്ചു. ഇയാൾ ഇതിന് മുമ്പ് പലസ്ഥലങ്ങളിലും പെൺകുട്ടികൾക്ക് നേരെ ഇത്തരത്തിൽ നഗ്നത പ്രദർശനം നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും ആർക്കും പരാതിയില്ലാത്തതിനാൽ യുവാവ് ഇത് ആവർത്തിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: Kanhangad, News, Kerala, Top-Headlines, case, Police Station, Police, Crime, Youth arrested for misbehaving with minor girls.