Arrested | കാപ ചുമത്തപ്പെട്ട് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന കേസിൽ അറസ്റ്റിൽ
കാസര്‍കോട്: (KasargodVartha) കാപ ചുമത്തപ്പെട്ട് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന കേസിൽ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബുല്ലത്വീഫ് എന്ന കളിത്തോക്ക് ലത്വീഫി (27) നെയാണ് കാസർകോട് പൊലീസിൻ്റെ അഭ്യർഥന പ്രകാരം കുമ്പള പൊലീസ് പിടികൂടി ടൗണ്‍ പൊലീസിന് കൈമാറിയത്.
12 കേസുകളിൽ പ്രതിയായ ലത്വീഫിനെ കാപ ചുമത്തി ജയിലിലടച്ചിരുന്നു. ഇനി കുറ്റകൃത്യങ്ങളിലൊന്നും പങ്കെടുക്കില്ലെന്ന ഉപാധികളോടെയാണ് പ്രതിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്. എന്നാൽ ഇതിന് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 11ന് മൊഗ്രാല്‍ പുത്തൂരിലെ ഹനീഫിനെ തട്ടിക്കൊണ്ടുപോയി രണ്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ലത്വീഫിനെ ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.
ലത്വീഫിനെതിരെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി 12 ലധികം കേസുകൾ നിലവിലുണ്ട്. ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ യുവാവിനെതിരെ കോടതിക്ക് റിപോർട് നൽകുമെന്ന് കുമ്പള പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.