Arrested | നിർത്തിയിട്ട റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
Jan 20, 2023, 12:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നിർത്തിയിട്ട റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക് കവർന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ ടി സൽമാനുൽ ഫാരിസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് രാത്രി ഒമ്പത് മണിക്കും 10ന് വൈകീട്ട് അഞ്ച് മണിക്കും ഇടയിൽ ആവിക്കരയിലെ ഫിഫ സ്ക്വയർ കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കെഎൽ 13 എഎം 297 ബുള്ളറ്റ് ബൈകാണ് മോഷണം പോയത്.
ബൈക് ഉടമയുടെ ബന്ധുവായ മുഹമ്മദ് അനീസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്.
Keywords: Kanhangad, news, Kerala, Top-Headlines, case, Crime, Robbery, Theft, complaint, Arrested, Youth arrested for bike theft.