പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി തല്ലിയ പ്രതി അറസ്റ്റില്‍
Sep 23, 2018, 19:37 IST
ബേക്കല്‍: (www.kasargodvartha.com 23.09.2018) പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി തല്ലിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തിരുവക്കോളിയിലെ ഷാഹിദിനെ (23) യാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയതത്.
ബേക്കല്‍ സ്വദേശിനിയും തലശ്ശേരിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയുമായ 18കാരിയാണ് അക്രമിത്തിനിരയായത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 11ന് രാവിലെ 6.30 മണിക്ക് പെണ്‍കുട്ടിയും സുഹൃത്തും കോളജിലേക്ക് പോകാനായി കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു. പെണ്‍കുട്ടിയെ തോണ്ടി വിളിക്കുന്നതിനിടെ ട്രെയിന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയും സുഹൃത്തും ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറി സൈഡ് സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് ഷാഹിദ് പെണ്‍കുട്ടിയെ കൈവീശി വലതു കവിളിന് അടിച്ചത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പിതാവിനെ വിളിച്ചു വരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയെ നിരന്തരം പിറകെ നടന്ന് ശല്യപ്പെടുത്തി വരികയായിരുന്നു ഷാഹിദ്. ഇതിനിടയിലാണ് പ്രണയാഭ്യാര്‍ത്ഥന നടത്തിയത്. ഇത് നിരസിച്ച വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ പരസ്യമായി തല്ലിയതെന്നാണ് പരാതി.
Related News:
പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി തല്ലിയ പ്രതി നാട്ടില്‍ വിലസുന്നു; പോലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് പരാതി, പ്രതി ഭീഷണി തുടരുന്നതായി പെണ്‍കുട്ടിയും വീട്ടുകാരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, College, Student, Railway station, Top-Headlines, arrest, Police, Crime, Youth arrested for beating college girl
< !- START disable copy paste -->