പിഞ്ചുകുഞ്ഞിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
May 24, 2017, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 24/05/2017) പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഉദ്യാവറിലെ ഖലീലി (27)നെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഉദ്യാവര്‍ കെ ജെ എം റോഡിലെ രാഗം കുന്നില്‍ അഷ്‌റഫ് - ജുനൈദ ദമ്പതികളുടെ മകനായ രണ്ടുമാസം മാത്രം പ്രായമായ അസാന്‍ അഹ് മദിനെയാണ് ഖലീല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകിട്ട് വീട്ടിലെത്തിയ പ്രതി, കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മുറിയിലെത്തിയ പിതൃമാതാവ് സുബൈദ നിലവിളിച്ചുകൊണ്ട് കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയില്‍ സുബൈദയ്ക്കും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെയും സുബൈദയെയും മംഗളൂരു ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ബുധനാഴ്ച പുലര്‍ച്ചെയാണ് കുമ്പള പോലീസ് പിടികൂടിയത്.
Keywords : Manjeshwaram, Youth, Arrest, Murder-attempt, Case, Accuse, Top-Headlines, News, Kasaragod, Crime, Khaleel.