city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'എന്നെക്കുറിച്ച് നാട്ടിലന്വേഷിക്കാന്‍ തനിക്കാരാ അധികാരം തന്നത്' ആക്രോശിച്ച് കൊണ്ട് എസ് ഐയെ ആക്രമിച്ചു; പോലീസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടിയ തന്ത്രി കേസ് പ്രതി അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 08.11.2017) പോലീസ് സ്‌റ്റേഷനില്‍ കയറി എസ് ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രമാദമായ തന്ത്രി കേസിലെ പ്രതി അറസ്റ്റിലായി. ഷിറിബാഗിലു പുളിക്കൂറിലെ ആസിഫാണ് (28) വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കയറി എസ് ഐ വിനോദ് കുമാറിനെ തള്ളിയിടുകയും പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് നിരവധി കേസുകളില്‍ പ്രതിയായ ആസിഫിനെ കുറിച്ച് രഹസ്യാന്വേഷണം നടത്തിയിരുന്നു. കഞ്ചാവ് മാഫിയയുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചതിന്റെ വിരോധത്തില്‍ ഇയാള്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും എസ് ഐയുടെ മുറിക്കകത്ത് കയറി എന്തിനാണ് എന്നെക്കുറിച്ച് നാട്ടില്‍ അന്വേഷണം നടത്തിയെന്നും, ആരാണ് തനിക്ക് അധികാരം തന്നത് എന്നും ആക്രോശിച്ചു കൊണ്ട് മേശമേല്‍ അടിക്കുകയും, കസേരയില്‍ നിന്നും എണീറ്റ എസ് ഐയെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എസ് ഐയുടെ ബാഡ്ജ് വലിച്ച് പറിക്കുകയും ചെയ്തു.

തുടര്‍ന്ന് ആസിഫിനെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റു പോലീസുകാരും ചേര്‍ന്ന് ബലമായി പിടിച്ചു മാറ്റുകയായിരുന്നു. സ്വയം ശരീരത്തില്‍ മാന്തി പാടുകള്‍ ഉണ്ടാക്കിയും, ഷര്‍ട്ട് സ്വയം വലിച്ച് കീറിയും ഇതെല്ലാം പോലീസുകാരാണ് ചെയ്തത് എന്ന് കോടതിയില്‍ പറഞ്ഞ് പോലീസുകാരുടെ പണി കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രമാദമായ എറണാകുളം തന്ത്രി കേസ് അടക്കം 10 ഓളം കേസിലെ പ്രതിയാണ് ആസിഫെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ 2009ല്‍ കാപ്പ ചുമത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്ഥിരം പ്രതിയായ ആസിഫിനെക്കുറിച്ച് നാട്ടുകാരില്‍ നിന്നും നിരവധി പരാതികള്‍ വിദ്യാനഗര്‍ പോലീസിന് ലഭിച്ചിരുന്നു. ഇതേകുറിച്ച് അന്വേഷണം നടത്തിയതിന്റെ വിരോധം കാരണമാണ് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറിനെ ആക്രമിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. കഞ്ചാവ് മാഫിയക്കെതിരെയും, ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും രഹസ്യാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

'എന്നെക്കുറിച്ച് നാട്ടിലന്വേഷിക്കാന്‍ തനിക്കാരാ അധികാരം തന്നത്' ആക്രോശിച്ച് കൊണ്ട് എസ് ഐയെ ആക്രമിച്ചു; പോലീസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടിയ തന്ത്രി കേസ് പ്രതി അറസ്റ്റില്‍

Keywords : Vidya Nagar, Police, Attack, Crime, Accuse, Arrest, Court, Kasaragod, News, Top-Headlines, Asif, Pulikoor, Youth arrested for attacking police officer. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia