നാലര വയസുള്ള കുട്ടിയെ അടിച്ചത് ചോദ്യം ചെയ്യാനെത്തിയ അമ്മൂമ്മയെ തള്ളിയിട്ടു; വിവരമറിഞ്ഞെത്തിയ എസ് ഐയെ പേന കൊണ്ട് കുത്തി, കണ്ണില്‍ മഷിയൊഴിച്ചു; യുവാവ് അറസ്റ്റില്‍
Mar 5, 2019, 10:25 IST
തിരുവനന്തപുരം: (www.kasargodvartha.com 05.03.2019) നാലര വയസുള്ള കുട്ടിയെ അടിച്ചത് ചോദ്യം ചെയ്യാനെത്തിയ അമ്മൂമ്മയെ തള്ളിയിടുകയും വിവരമറിഞ്ഞെത്തിയ എസ് ഐയെ പേന കൊണ്ട് കുത്തുകയും കണ്ണില്‍ മഷിയൊഴിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചിറയിന്‍കീഴ്-അഴൂര്‍ മുട്ടപ്പലം കല്ലുവിള വീട്ടില്‍ ലിജിനെ (26) യാണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
പൂന്തുറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നോര്‍ബര്‍ട്ടിന് (49) നേരെയാണ് കൈയ്യേറ്റമുണ്ടായത്. പേന കൊണ്ട് കുത്തേറ്റ് നോര്‍ബര്‍ട്ടിന്റെ തലയ്ക്ക് പരിക്കേറ്റു. എസ് ഐയെ രക്ഷിക്കാനെത്തിയ പോലീസുകാരനായ വിനോദിന് പിടിവലിക്കിടെ മര്‍ദനമേല്‍ക്കുകയും ചെയ്തു. മരപ്പാലത്തുള്ള അമ്മയുടെ ചേച്ചി അംബുജത്തിന്റെ വീട്ടിലാണ് ലിജിന്‍ രണ്ടുദിവസമായി താമസിച്ചു വന്നിരുന്നത്. ഇവരുടെ വീടിനടുത്തുള്ള നാലര വയസുള്ള പേരക്കുട്ടിയെ അടിച്ചത് ചോദ്യം ചെയ്യാന്‍ ചെയ്യാനെത്തിയ ഉബൈബയെന്ന സ്ത്രീയെ ലിജിന്‍ തള്ളിയിടുകയായിരുന്നു. ഈ വിവരമറിഞ്ഞെത്തിയതായിരുന്നു എസ് ഐയും സംഘവും.
അക്രമാസക്തനായ പ്രതിയെ പിടികൂടുന്നതിനിടെയാണ് പോലീസുകാര്‍ക്കു നേരെയും കൈയ്യേറ്റമുണ്ടായത്. തുടര്‍ന്ന് പ്രതിയെ കീഴ്‌പെടുത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Youth, arrest, Police, Top-Headlines, Crime, Youth arrested for attacking Police
< !- START disable copy paste -->