വ്യാപാരിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍
Jun 16, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2017) വ്യാപാരിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ബോവിക്കാനം ഇരിയണ്ണി മഞ്ചക്കല്‍ കാട്ടിപ്പള്ളത്തെ ഷിബിന്‍ (22) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ എരിയാല്‍ കുളങ്കരയിലായിരുന്നു സംഭവം.
കാസര്‍കോട് ചക്കര ബസാറില്‍ വാച്ച് റിപ്പയറിംഗ് കട നടത്തുന്ന കുളങ്കരയിലെ മൊയ്തീനെയാണ് വീട്ടില്‍ കയറി കഴുത്തിന് പിടിച്ച് ആക്രമിച്ചത്. മൊയ്തീന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഷിബിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെ ഒരു വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിബിനെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Youth, Arrest, Crime, Accuse, Police, Case, Natives, Shibin, Moideen.