Arrested | 'സകാത് പിരിവ് ചോദിച്ചെത്തി 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍
Apr 1, 2023, 19:51 IST
പള്ളിക്കര: (www.kasargodvartha.com) സകാത് (ദാനധര്‍മം) പിരിവ് ചോദിച്ചെത്തി 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ അബ്ദുല്‍ ശാകിര്‍ (32) ആണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
'അബ്ദുല്‍ ശാകിര്‍ പിരിവിനായി എത്തിയപ്പോള്‍ വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സഹോദരി കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സകാത് ചോദിച്ചപ്പോള്‍ ആളില്ലെന്നും പിന്നീട് വരാനും ആവശ്യപ്പെട്ട് പെണ്‍കുട്ടി വാതില്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശാകിര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി ഇയാളെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ബേക്കല്‍ പൊലീസിനെ വിവരം അറിയിച്ചു. ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യുപി വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: News, Kerala, Kasaragod, Pallikara, Top-Headlines, Crime, Assault, Molestation, Arrest, Youth arrested for assaulting minor.
< !- START disable copy paste -->