Arrested | തിരുവനന്തപുരത്ത് 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്; ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന കാസർകോട്ടെ യുവാവ് അറസ്റ്റിൽ
Updated: Jun 13, 2024, 13:15 IST
വെഞ്ഞാറമൂട് പൊലീസിൻ്റെ പ്രത്യേക സംഘമാണ് പിടികൂടിയത്
വെഞ്ഞാറമൂട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായി ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന കാസർകോട്ടെ യുവാവ് അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഷ്ണു (21) വിനെയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസിൻ്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പിന്നീട് നഗ്ന ദൃശ്യം കൈമാറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിന് പിന്നാലെയാണ് യുവാവ് ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ എസ് എച് ഒ രാജേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ, സിപിഒമാരായ ശ്രീജിത്ത്, മിഥുൻ, സൂരജ് എന്നിവർ ചേർന്നാണ് കാസർകോട്ട് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.