Murder | 'ഭാര്യയെ ക്രൂരമായി കഴുത്ത് ഞെരിച്ചും ചുമരിൽ ഇടിച്ചും കൊലപ്പെടുത്തി'; ഭർത്താവ് പൊലീസിൽ നേരിട്ടെത്തി കീഴടങ്ങി
● ദാമ്പത്യ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന സംശയം.
● കൊലപാതകം നടന്നത് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ.
● പൊലീസ് അന്വേഷണം തുടരുന്നു.
അമ്പലത്തറ: (KasargodVartha) യുവതിയെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇരിയ കണ്ണോത്ത് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചും ചുമരിൽ തല ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
കണ്ണോത്ത് അയ്യപ്പ ഭജന മഠത്തിന് സമീപത്തെ ബീന (40) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെയാണ് ബീനയെ രക്തത്തിൽ കുളിച്ച് മരിച്ചു നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദാമോദരൻ (48) അമ്പലത്തറ പൊലീസിൽ കീഴടങ്ങി.
ബീനയെ കൊലപ്പെടുത്തിയതായി ബന്ധുവിനെ ഫോണിൽ വിളിച്ച് ദാമോദരൻ പറയുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ മകൻ ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. സംഭവ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല .ദാമ്പത്യത്തിലെ പൊരുത്തക്കേടുകളാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി അമ്പലത്തറ പൊലീസ് അറിയിച്ചു.
ഞട്ടിക്കുന്ന കൊലപാതകവിവരമറിഞ്ഞതോടെ ഇവിടേക്ക് നാട്ടുകാർ ഒന്നാകെ ഒഴുകിയെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഉച്ചയോടെ പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
#KeralaCrime #Murder #DomesticViolence #JusticeForVictim #PoliceInvestigation